Post Category
നിയമസഭാസമിതി യോഗം
കേരള നിയമസഭയുടെ പട്ടികജാതി-പട്ടിക വർഗ ക്ഷേമം സംബന്ധിച്ച കമ്മിറ്റി സെപ്റ്റംബർ 28 രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കമ്മിറ്റി മുമ്പാകെ ഹർജികളും നിവേദനങ്ങളും സമർപ്പിക്കുവാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനാപ്രതിനിധികൾക്കും കമ്മിറ്റി ചെയർപേഴ്സണെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹർജി/നിവേദനങ്ങൾ യോഗത്തിൽ നേരിട്ട് സമർപ്പിക്കാം.
പി.എൻ.എക്സ്. 3950/2026
date
- Log in to post comments