Skip to main content

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ

 

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൻ്റെയും കോതമംഗലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 10.30 മുതൽ 03.30 വരെ കോതമംഗലം ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ സംഘടിപ്പിക്കുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും  300 രൂപ അടച്ച് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് (MS OFFICE), കമ്മ്യൂണിക്കേഷൻ സ്കിൽ ട്രയിനിംഗ് എന്നിവ സൗജന്യമായി നൽകുന്നു. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ജോബ് ഡ്രൈവിലും സൗജന്യമായി പങ്കെടുക്കാം.  രജിസ്ട്രേഷന് ഹാജരാകുന്ന
ഉദ്യോഗാർഥികൾക്ക്സാധുതയുള്ള ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം.
 ഉദ്യോഗാർത്ഥികൾ നാളെ (26 ന്) രാവിലെ 10.30 ന് കോതമംഗലം എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ എത്തിച്ചേരുക. ഫോൺ: 04842422452, 9539326635, 8848536856

date