Post Category
ഡയാലിസിസ് ടെക്നിഷ്യന്‍ നിയമനം
ഇടുക്കി ജില്ലാ ആശുപത്രി /ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍് ദിവസവേതന അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നിഷ്യന്‍മാരെ നിയമിക്കുന്നു. യോഗ്യത:- ബി.എസ് സി ഡയാാലിസിസ് ടെക്‌നോളജി /ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി ,പാരാമെഡിക്കല്‍ രെജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം(ഫ്രഷേഴ്സിനെയും പാരാമെഡിക്കല്‍ രെജിസ്‌ട്രേഷന്‍ അപ്ലിക്കേഷന്‍ നല്‍കിയിട്ടുള്ളവരെയും പരിഗണിക്കും). 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട്ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഒക്ടോബര്‍ ആറിന് രാവിലെ 11 ന് എത്തണം. ഫോണ്‍: 04862- 232474.
date
- Log in to post comments