Skip to main content

പെന്‍ഷന്‍കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് പരിധിയിലെ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്ക് വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം. ആലത്തൂര്‍ താലൂക്ക് പരിധിയിലുള്ള 55-നും 70-നും ഇടയില്‍ പ്രായമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍, കരസേന, നാവികസേന, വ്യോമസേന, അര്‍ദ്ധസൈനിക വിഭാഗം, തീരസംരക്ഷണ സേന എന്നിവയില്‍ നിന്നുള്ള പ്രതിരോധ പെന്‍ഷന്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ഒമ്പത് ശതമാനം പലിശനിരക്കില്‍ ജാമ്യ വ്യവസ്ഥകളോടെ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വരുമാനപരിധി ബാധകമല്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.ksbcdc.com സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് വടക്കഞ്ചേരി തങ്കം തീയറ്ററിന് സമീപമുള്ള ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04922-296200, 7306336869.

 

date