Post Category
പാല്‍ചുരം റോഡില്‍ രാത്രിയാത്ര നിരോധിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് കേളകം- ബോയ്‌സ് ടൗണ്‍- മാനന്തവാടി റോഡിന്റെ (പാല്‍ചുരം റോഡ്) ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള രാത്രിഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. നാളെ (സെപ്റ്റംബര്‍ 25) രാവിലെ 6 മണിവരെയാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
date
- Log in to post comments