ആയുര്‍വേദ ദിനം: സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
11ാമത് ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ദേശീയ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും കൊല്ലം ബാര്‍ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ രോഗനിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നേത്ര പരിശോധന, രക്തപരിശോധന, അസ്ഥിസാന്ദ്രത പരിശോധന, പെരിഫറല്‍ ന്യൂറോപ്പതി പരിശോധന, ബോഡി മാസ് ഇന്‍ഡക്സ് പരിശോധന തുടങ്ങിയ സേവനങ്ങള്‍ നല്കി.
ഉദ്ഘാടന ചടങ്ങില്‍ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മിനി അധ്യക്ഷയായി. ദേശീയ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം ഐ ബോബി ആയുര്‍വേദ ദിന സന്ദേശം നല്കി. ആയുര്‍ ജി എച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ മനേഷ് കുമാര്‍, കൊല്ലം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ ബി ശ്രീകുമാര്‍, സെക്രട്ടറി അഡ്വ. ബോറിസ് പോള്‍, ഭാരതീയ ചികിത്സ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എം എസ് ഹമീദ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments