Skip to main content

സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പി ജി ഡിപ്ലോമയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലെ പ്രവേശനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 28ന് നടക്കും. അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. താത്പര്യമുള്ളവര്‍  28ന് രാവിലെ 10.30 ന് കിറ്റ്‌സിന്റെ തിരുവന്തപുരം ഓഫീസില്‍ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org . ഫോണ്‍: 0471- 2329468/2329539, 8129166616.
 

 

date