Skip to main content

നാഷണല്‍ കമ്മിഷന്‍ ഫോര്‍ സഫായി കരംചാരീസ് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഇന്ന് (25ന്) ജില്ലയില്‍

നാഷണല്‍ കമ്മിഷന്‍ ഫോര്‍ സഫായി കരംചാരീസ് സംസ്ഥാന നോഡല്‍ ഓഫീസര്‍ അഡ്വ. ഗോപി കൊച്ചുരാമന്‍ ഇന്ന് (25ന്) ജില്ലയില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാന നോഡല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ രാവിലെ 10ന്  ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ചേരും. യോഗത്തില്‍ മുന്‍ തീരുമാനങ്ങളില്‍ സ്വീകരിച്ച തുടര്‍നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വിവിധ വിഷയങ്ങളിലെ പുരോഗതി വിലയിരുത്തുകയും ചെയ്യും.
 

date