തദ്ദേശ ഉപതിരഞ്ഞെടുപ്പ് 28ന്, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും. ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി. വരണാധികാരികൾ, സാങ്കേതിക വിദഗ്ധർ, മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗും പൂർത്തിയായി.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഇ.വി.എം യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ഞായറാഴ്ച (സെപ്റ്റംബർ 27) രാവിലെ 10.30ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (ഡിവിഷൻ 04 കല്ലറ) -ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പിരപ്പൻകോട്; ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് (ഡിവിഷൻ 14 അഞ്ചുതെങ്ങ് ) -ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ, ആറ്റിങ്ങൽ; വർക്കല ബ്ലോക്ക് പഞ്ചായത്ത് (ഡിവിഷൻ 07 ഒറ്റൂർ) - ശ്രീനാരായണ കോളേജ് ശിവഗിരി, വർക്കല; മംഗലപുരം ഗ്രാമപഞ്ചായത്ത് (വാർഡ് 16 മുണ്ടക്കൽ) - ഗവ.യു.പി.എസ് ഇടവിളാകം, മംഗലപുരം; തിരുപുറം ഗ്രാമപഞ്ചായത്ത് (വാർഡ് 05 പഴയകട) - ഗവ.എച്ച്.എസ്.എസ്, തിരുപുറം എന്നിവിടങ്ങളിലാണ് വോട്ടിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രവും പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച (സെപ്റ്റംബർ 28 ) രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച (സെപ്റ്റംബർ 29) രാവിലെ 10 മുതലാണ് വോട്ടെണ്ണൽ നടക്കുന്നത്.
- Log in to post comments