Post Category
ആയമാരുടെ ഒഴിവ്
ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ജില്ലാ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് ആയമാരെ നിയമിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യതയുള്ള, 28നും 43നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ, അപേക്ഷ എന്നിവ സഹിതം സെപ്റ്റംബർ 29 വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ ksccwjob@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 'ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014' എന്ന വിലാസത്തിൽ നേരിട്ടോ അയക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2324939, 9745389920.
date
- Log in to post comments