Post Category
ലോക ഹരിത ഉപഭോക്തൃ ദിനാചരണം
ലോക ഹരിത ഉപഭോക്തൃ ദിനാചരണവും പുതിയ 1000 സ്കൂൾ കൺസ്യൂമർ ക്ലബ്ബുകളുടെ രൂപീകരണ പ്രഖ്യാപനവും സെപ്റ്റംബർ 28 രാവിലെ 10.30ന് പട്ടം ലീഗൽ മെട്രോളജി ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. തിരുവനന്തപുരം മേയർ വി വി രാജേഷ് അധ്യക്ഷനാകും. ഉപഭോക്തൃ സംരക്ഷണം, പരിസ്ഥിതി ബോധം, സുസ്ഥിര ഉപഭോഗം എന്നിവ സംബന്ധിച്ച അവബോധം പൊതുജനങ്ങളിലും വിദ്യാർഥികളിലും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ്. 3978/2026
date
- Log in to post comments