Skip to main content

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി നിയോജക മണ്ഡലങ്ങളുടെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വള്ളോക്കുന്ന് സര്‍ക്കാര്‍ എല്‍.വി.എല്‍.പി.എസ്, ഓതറ എ.എം.എം. ഹൈസ്‌കൂള്‍, കല്ലേലി ജി.ജെ.എം.യു.പി.എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ  ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി പഞ്ചായത്ത് നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 28 ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്തിന്റെ വള്ളോക്കുന്ന് നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ വള്ളോക്കുന്ന് സര്‍ക്കാര്‍ എല്‍.വി.എല്‍.പി.എസ്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ നിയോജകമണ്ഡലത്തിന്റെ സ്‌ട്രോംഗ് റൂം, സ്വീകരണ വിതരണ കേന്ദ്രം, വോട്ടെണ്ണല്‍ കേന്ദ്രവുമായ തിരുവല്ല ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും സെപ്റ്റംബര്‍ 29 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

date