Post Category
ലോട്ടറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
അംശാദായ കുടിശിക മൂലം ലോട്ടറി ക്ഷേമനിധി അംഗത്വം റദ്ദായവർക്ക് ഒക്ടോബർ ഒന്നു മുതൽ 31 വരെ പിഴ ഉൾപ്പെടെ തുക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അംഗത്വ പാസ്സ്ബുക്ക്, അംഗത്വം റദ്ദായ കാലയളവു മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് എടുത്തതിന്റെ കണക്കു രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ബിൽ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസിൽ നേരിട്ട് എത്തണം. വിശദ വിവരങ്ങൾക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ -04812300390.
date
- Log in to post comments