Skip to main content

സൗജന്യ അക്കൗണ്ടിംഗ് ശിൽപ്പശാല

 

ചെങ്ങന്നൂർ കെൽട്രോൺ നോളജ് സെന്ററിൽ സെപ്റ്റംബർ 11 ന് സൗജന്യ അക്കൗണ്ടിംഗ് ശിൽപ്പശാല സംഘടിപ്പിക്കുന്നു. പ്ലസ് ടു പൂർത്തിയാക്കിയവർക്കായി രൂപകൽപ്പന ചെയ്ത അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ & ഇന്റർനാഷണൽ അക്കൗണ്ടിംഗ് കോഴ്സിനോടനുബന്ധിച്ചാണ് ശിൽപ്പശാല നടത്തുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷന് 9072592412, 9495642722 നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, ഗവ. ഐ.ടി.ഐ, അങ്ങാടിക്കൽ സൗത്ത്, ചെങ്ങന്നൂർ എന്ന വിലാസത്തിലോ ബന്ധപ്പെടണം.

 

date