Skip to main content

*തുല്യതാ കോഴ്‌സ്; ജില്ലാതല അവലോകന യോഗം ചേര്‍ന്നു*

സാക്ഷരത മിഷന്റെ തുല്യതാ കോഴ്‌സുകളുടെ ജില്ലാതല അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ അവലോകന യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.എന്‍.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജിനി തോമസ്, ജില്ലാ പഞ്ചായത്തംഗം ബീന സജി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, പ്രേരക്മാരായ എ.മുരളീധരന്‍, യു.വിഷിജി., കൊച്ചുറാണി ജോസഫ്, ചന്ദ്രന്‍ കെനാത്തി, സുസിലി ചന്ദ്രന്‍, കെ ഷീല, എന്‍ ഡി അനൂപ്, ഓഫീസ് സ്റ്റാഫ് എ.എസ് ഗീത, പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.  സ്ഥലംമാറിപ്പോകുന്ന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാറിന് വൈസ് പ്രസിഡന്റ് ടി.ഹംസ ഉപഹാരം നല്‍കി.

date