ആയുർവേദ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്
ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും കോട്ടയം നിയോജകമണ്ഡലത്തിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആയുർവേദ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്’ ഇന്ന് (സെപ്റ്റംബർ 28, തിങ്കൾ) കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. രാവിലെ 10 ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അസ്ഥി-സന്ധി രോഗങ്ങൾ, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, പൈൽസ്, ഫിഷർ, ഫിസ്റ്റുല, ത്വക് രോഗങ്ങൾ, വെരിക്കോസ് വെയിൻ, നേത്രരോഗങ്ങൾ, സ്ത്രീരോഗങ്ങൾ, കുട്ടികളുടെ വിവിധ രോഗങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയ്ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പിൽ ലഭ്യമാകും. സിദ്ധ, യോഗ വിഭാഗങ്ങളുടെയും സേവനം ക്യാമ്പിലുണ്ടാകും.
- Log in to post comments