Skip to main content

പുതുക്കിയ ജി ഐ എസ് വരിസംഖ്യ: ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണം

സംസ്ഥാന ഇൻഷുറൻസ്  വകുപ്പിന്റെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ബാധകമായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജി ഐ എസ് വരിസംഖ്യ, ശമ്പള സ്കെയിലിന് ആനുപാതികമായി സർക്കാർ നിഷ്കർഷിക്കുന്ന നിരക്കിലേക്ക് ഉയർത്തേണ്ടതാണ്. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ് വരിസംഖ്യ ഉയർത്തുന്നത്. നിലവിൽ വരിക്കാരായ എല്ലാ സർക്കാർ ജീവനക്കാരുടെയും സെപ്തംബർ മാസത്തെ ശമ്പളത്തിൽ  പ്രായഭേദമന്യേ  മതിയായ നിരക്കിൽ വരിസംഖ്യ കിഴിവ് നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവി/ശമ്പള വിതരണ ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ഇൻഷുറൻസ് ഓഫീസർ അറിയിച്ചു.
ഫോൺ : 0495 2376768, 9496004879

date