Post Category
അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണം
അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി ജില്ല മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, വനം വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കെ.ജി.എം.ഒ ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മണികണ്ഠന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ബയോഡൈവേഴ്‌സിറ്റി സെല്‍) വൈ. മുഹമ്മദ് അന്‍വര്‍ സെമിനാര്‍ നയിച്ചു. സ്ഥിതി വിവരക്കണക്കുകള്‍, പാമ്പുകളുടെ പെരുമാറ്റശീലങ്ങള്‍, പാമ്പുകടി കൈകാര്യം ചെയ്യല്‍, പ്രതിരോധ നടപടികള്‍, നിയമപരമായ ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വിഷയാവതരണം നടത്തി.
date
- Log in to post comments