Skip to main content

ലോക പേവിഷബാധ ദിനാചരണം: മണിയാര്‍ കെ. എ. പി അഞ്ചാം ബറ്റാലിയനില്‍ ബോധവല്‍ക്കരണ സെമിനാര്‍

ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി മണിയാര്‍ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ ജില്ല മൃഗസംരക്ഷണ വകുപ്പിന്റെയും മിഷന്‍ റാബീസ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ പേവിഷബാധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, പേവിഷബാധയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും എന്നിവയെ സംബന്ധിച്ച് വിശദീകരിച്ചു. മിഷന്‍ റാബീസ് കേരള സ്റ്റേറ്റ് എജ്യൂക്കേഷന്‍ മാനേജര്‍ ജോസിന്‍ ടി ജോയ്, ചെറുകുളഞ്ഞി വെറ്ററിനറി ഹോസ്പിറ്റല്‍ സര്‍ജന്‍ ഡോ. എന്‍. സാജിദ്, മിഷന്‍ റാബീസ് ജില്ല എജ്യൂക്കേഷന്‍ ഓഫീസര്‍ എ. നന്ദകുമാര്‍, ക്യാമ്പ് ഓഫീസര്‍ ഇന്‍ കമാന്‍ഡര്‍ ജിജോ ജോര്‍ജ്, അസിസ്റ്റന്റ് കമാന്‍ഡന്റ് അഗസ്റ്റി എന്നിവര്‍ പങ്കെടുത്തു.

date