Post Category
ഗതാഗത നിരോധനം
പള്ളിക്കല്‍ തെങ്ങമം റോഡില്‍ കലുങ്കിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 28 മുതല്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും. പഴകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കള്ളപ്പന്‍ചിറ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് കൈതക്കല്‍ വഴി തെങ്ങമം ഭാഗത്തേക്കും തെങ്ങമം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൈതക്കല്‍ ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു കള്ളപ്പന്‍ചിറ വഴി പഴകുളം ഭാഗത്തേക്ക് പോകേണ്ടതുമാണെന്ന് പന്തളം പി.ഡബ്ല്യു.ഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments