Skip to main content

വസ്തുനികുതി കുടിശ്ശിക അടയ്ക്കാം

പത്തനംതിട്ട നഗരസഭയില്‍ വസ്തുനികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപലിശ ഇല്ലാതെ സെപ്റ്റംബര്‍ 30 വരെ നികുതി അടയ്ക്കാം. നികുതി കുടിശ്ശിക നഗരസഭ ഓഫീസില്‍ നേരിട്ടോ ksmart.lsgkerala.gov.in/ui/property-tax   ലൂടെയോ ഒടുക്കു വരുത്തി ജപ്തി, പ്രോസിക്യൂഷന്‍, റവന്യൂ റിക്കവറി തുടങ്ങിയ നിയമനടപടികളില്‍ നിന്ന് ഒഴിവാകണം. നികുതി സ്വീകരിക്കുന്നതിന് ഇന്ന് (സെപ്റ്റംബര്‍ 27) നഗരസഭയുടെ പത്തനംതിട്ട മെയിന്‍, കുമ്പഴ സോണല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍: 04682 222249.

date