Skip to main content

സംസ്ഥാനതല ഫാം ഫോട്ടോഗ്രഫി മത്സരം: എൻട്രികൾ ക്ഷണിച്ചു

 കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. 'കാർഷികകേരളം - പുതുയുഗപ്പിറവിയിലേക്ക്' എന്നതാണ് മത്സരത്തിന്റെ പ്രമേയം. കർഷകർക്കും പൊതുജനങ്ങൾക്കും പ്രായപരിധിയില്ലാതെ പങ്കെടുക്കാം.

ഹൈടെക് കൃഷിരീതികൾ, നൂതന സാങ്കേതികവിദ്യകൾ, കാർഷിക സംരംഭങ്ങൾ, സംഘകൃഷി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഒന്നാം സമ്മാനമായി 20,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.

ഒരു മത്സരാർത്ഥിക്ക് പരമാവധി മൂന്ന് ചിത്രങ്ങൾ സമർപ്പിക്കാം. ചിത്രങ്ങൾക്ക് കുറഞ്ഞത് 300 ഡി.പി.ഐ. റെസല്യൂഷനും 3 എം.ബി. വലുപ്പവും ഉണ്ടായിരിക്കണം. ഡിജിറ്റൽ എഡിറ്റിംഗ് നടത്തിയ ചിത്രങ്ങളും മുൻവർഷങ്ങളിൽ സമർപ്പിച്ച ചിത്രങ്ങളും പരിഗണിക്കില്ല.

താൽപ്പര്യമുള്ളവർ 2026 സെപ്റ്റംബർ 30-നകം farmphotography2026@gmail.com എന്ന ഇ-മെയിലിൽ ചിത്രങ്ങൾ അയയ്ക്കണം. ഫോൺ: 8078095860. 
 

date