Skip to main content

ആയുർവേദ ദിനം സമാപനസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു 

 

പതിനൊന്നാമത് ആയുർവേദ ദിനം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ ചുങ്കം കയർ മെഷീനറി ഫാക്ടറി ഹാളിൽ ആഭ്യന്തര, കയർ വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. 

സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എ ഡി തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് ലഹരി ഉപഭോഗത്തിനെതിരെ ജില്ലാ ഭാരതീയ ചികിത്സ വകുപ്പിലെ ജീവനക്കാർ തയാറാക്കിയ 'ആയുർ തൂഫാൻ' ടെലിഫിലിം പ്രദർശന ഉദ്‌ഘാടനവും ആഭ്യന്തര മന്ത്രി നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ എം നൗഫൽ, വാർഡ് കൗൺസിലർ കവിത എ എസ്, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. ശ്രീജ ആർ, ദേശീയ ആയുഷ് മിഷൻ ഡി.പി.എം ഡോ. മനു എ കെ, ഡോ. ജ്യോതി ജെ, ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി, ഡോ. അരുൾ ജ്യോതി ആർ, ഡോ. വിഷ്ണുനമ്പൂതിരി കെ എസ് , ഡോ. ഷാൻ ഷാഹുൽ എസ്, ഡോ. ജീവൻകുമാർ എസ് തുടങ്ങിയവർ സംസാരിച്ചു. 

'പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ ഡോ. അനിത വർഗീസ് സംസാരിച്ചു. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് ഹോം സയൻസ് വിഭാഗം ഒരുക്കിയ ആരോഗ്യ ഭക്ഷണ പ്രദർശനവും ഉണ്ടായിരുന്നു.

date