Post Category
പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാൻഡ്; അവസാന തീയതി നീട്ടി
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി)പരമ്പരാഗത കരകൗശല വിദഗ്ദ്ധർ, കൈപ്പണിക്കാർ, പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിക്ക് (ടൂൾകിറ്റ് ഗ്രാൻഡ്2026-27) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. പ്രായപരിധി 18നും 60നും ഇടയിൽ. www.bwin.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്
ഫോൺ: 0484 2983130.
date
- Log in to post comments