തൊഴിലവസരം
ആലപ്പുഴ ജില്ലയിൽ അരൂക്കുറ്റി കുടുംബശ്രീയുടെ സി.ഡി.എസ്, അമ്പലപ്പുഴ ബ്ലോക്ക് - അമ്പലപ്പുഴ സൗത്ത് സി.ഡി.എസ്, ചമ്പക്കുളം ബ്ലോക്ക് - തകഴി സി.ഡി.എസ്, വെളിയനാട് ബ്ലോക്ക് - പുളിങ്കുന്ന് സി.ഡി.എസ് എന്നീ സി.ഡി.എസ്സുകളിലായി ആരംഭദിശയിലുള്ള നാല് ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളിൽ ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി. ആർ.പി, സീനിയർ സി.ആർ.പി. തസ്തികകളിലേക്ക് നിയമനത്തിനായി കുടുംബശ്രീ/ഓക്സിലറി അംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 40 വയസ്സ്. യോഗ്യതകൾ: ഐ.എഫ്.സി. ആർ.പി- ഡിഗ്രി (സയൻസ്) / ഡിപ്ലോമ അഗ്രിക്കൾച്ചർ, അലൈഡ് സയൻസ് (കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്ലിഹുഡിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം, എക്സ്റ്റൻഷൻ അന്റ് മാർക്കറ്റിംഗ് പ്രവൃത്തി പരിചയം ഉള്ളവർക്ക് അല്ലെങ്കിൽ അഗ്രിക്കൾച്ചർ ഡിഗ്രി യോഗ്യത/വി.എച്ച്.എസ്.സി ഉള്ളവരെ പരിഗണിക്കും. കാർഷിക മേഖലയിൽ 2 വർഷത്തെ പ്രവർത്തന പരിചയം. സീനിയർ സി.ആർ.പി-കൃഷി സഖി/പശു സഖി/അഗ്രി സി.ആർ.പി. എന്ന നിലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.സി.ആർ.പി. മാരുടെ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന. അപേക്ഷകർ അതാത് ഐ.എഫ്.സി ക്ലസ്‌റ്റർ ഉൾപ്പെടുന്ന ബ്ലോക്കിൽ താമസിക്കുന്നവരായിരിക്കണം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ/ പ്രവൃത്തി പരിചയങ്ങൾ, കുടുംബശ്രീ / ഒക്സിലറി അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ തപാൽ മുഖാന്തിരമോ നേരിട്ടോ ഒക്ടോബർ 10 നകം സമർപ്പിക്കണം. അപേക്ഷ ലഭ്യമാക്കേണ്ട വിലാസം: ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ,
വലിയകുളം, ആലിശ്ശേരി വാർഡ്, ആലപ്പുഴ - 688001. ഫോൺ : 0477 2254104.
- Log in to post comments