Skip to main content

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം; അപേക്ഷിക്കാം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ ഒന്നിന്  ആരംഭിക്കുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. 
യുണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കമ്പനി കോർപ്പറേഷൻ ബോർഡ് അസിസ്റ്റന്റ് തുടങ്ങിയ മെയിൻ പരീക്ഷകൾക്കും മറ്റ് മത്സര പരീക്ഷകൾക്കും പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി കഴിയാത്ത, പത്താം ക്ലാസ്, ബിരുദം തുടങ്ങിയ യോഗ്യതയുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ഉദ്യോഗാർത്ഥികൾക്കാണ് അവസരം.  ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 29 നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2230622, 8304057735.

 

date