Skip to main content

കണ്ണൂരിലും കോഴിക്കോടും കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ്

കേരള ലോകായുക്ത ഒക്ടോബറിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ഒക്ടോബർ 13ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിലും 14നും 15നും കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിലുമാണ് ക്യാമ്പ് സിറ്റിങ്.

 ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് വി ഷെർസിയും സിറ്റിങ്ങുകൾക്ക് നേത്യത്വം നൽകും. ഒക്ടോബർ 13, 14 തീയതികളിൽ രാവിലെ 10നും 15ന് രാവിലെ 10.30നും ആരംഭിക്കുന്ന സിറ്റിങ്ങുകളിൽ പുതിയ പരാതികൾ സ്വീകരിക്കും.

പി.എൻ.എക്‌സ്. 4007/2026

date