Post Category
ട്രഷറി പണമിടപാട് വൈകും
ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിന് ശേഷമേ ട്രഷറികളിൽ പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾ ആരംഭിക്കുക. ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 30ന് ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്. 4008/2026
date
- Log in to post comments