സ്‌കൂൾ കൗൺസലർമാർക്കായി ബാലാവകാശ കമ്മിഷന്റെ ഏകദിന പരിശീലനം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കൗൺസലർമാർക്കാണ് ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ പരിശീലന പരിപാടി നടത്തിയത്.
മാറുന്ന കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക, വൈകാരിക, സൈബർ പ്രശ്‌നങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കാനുള്ള മാർഗങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിക് വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി നായർ, മനശ്ശാസ്ത്ര വിദഗ്ധൻ ദിലീപ് കൈതക്കൽ തുടങ്ങിയവർ ക്ലാസുകൾ എടുത്തു.
കമ്മിഷൻ അംഗങ്ങൾ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ മോഹൻ രാജ്, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ധന്യ ഷൈൻ എന്നിവരടങ്ങിയ പാനൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു. കമ്മിഷൻ അംഗളായ കെ.കെ. ഷാജു, ടി.സി ജലജമോൾ എന്നിവരും പങ്കെടുത്തു.
പി.എൻ.എക്‌സ്. 4011/2026
- Log in to post comments