പ്രിസം പാനൽ അഭിമുഖം 30ന്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് എല്ലാ ജില്ലകളിലും ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ എംപാനൽ ചെയ്യുന്നതിന് സെപ്റ്റംബർ 30ന് അഭിമുഖം നടത്തും. എഴുത്ത് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എസ്.എം.എസ്., വാട്സ്ആപ്പ് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിൽ അഭിമുഖത്തിന് എത്തുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
അഭിമുഖത്തിനായി ഹാജരാകേണ്ട സ്ഥലങ്ങൾ
തിരുവനന്തപുരം, കൊല്ലം: പി.ആർ ചേമ്പർ, ഐ.പി.ആർ.ഡി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. സമയം: തിരുവനന്തപുരം ജില്ലക്കാർക്ക് ഉച്ചയ്ക്ക് 1.30 മുതൽ, കൊല്ലം ജില്ലക്കാർക്ക് രാവിലെ 10 മുതൽ. ഫോൺ: 8075590712
പത്തനംതിട്ട, കോട്ടയം, ഇടുക്കി: റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഐ.പി.ആർ.ഡി, ഒന്നാംനില, സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ്, കോട്ടയം. ഫോൺ: 9446317775. സമയം: കോട്ടയം ജില്ലക്കാർക്ക് രാവിലെ 10 മുതൽ, ഇടുക്കി ജില്ലക്കാർക്ക് ഉച്ചയ്ക്ക് 12 മുതൽ, പത്തനംതിട്ട ജില്ലക്കാർക്ക് ഉച്ചയ്ക്ക് 12.30 മുതൽ.
ആലപ്പുഴ, എറണാകുളം: റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഐ.പി.ആർ.ഡി, ഒന്നാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം. ഫോൺ: 9447048307. സമയം: രാവിലെ 10 മുതൽ.
തൃശ്ശൂർ, പാലക്കാട്: റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഐ.പി.ആർ.ഡി, രണ്ടാംനില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ. ഫോൺ: 9847744612. സമയം: പാലക്കാട് ജില്ലക്കാർക്ക് രാവിലെ 10 മുതൽ, തൃശ്ശൂർ ജില്ലക്കാർക്ക് ഉച്ചയ്ക്ക് 1.30 മുതൽ.
കോഴിക്കോട്, മലപ്പുറം: റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഐ.പി.ആർ.ഡി, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം, കോഴിക്കോട്. ഫോൺ 9495096619. സമയം: മലപ്പുറം ജില്ലക്കാർക്ക് രാവിലെ 10 മുതൽ, കോഴിക്കോട് ജില്ലക്കാർക്ക് ഉച്ചയ്ക്ക് 1.30 മുതൽ.
വയനാട്, കണ്ണൂർ, കാസർഗോഡ്: റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഐ.പി.ആർ.ഡി, സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഫോൺ 8547123439. സമയം: കാസർഗോഡ് ജില്ലക്കാർക്ക് രാവിലെ 10 മുതൽ, വയനാട് ജില്ലക്കാർക്ക് 11 മുതൽ, കണ്ണൂർ ജില്ലക്കാർക്ക് ഉച്ചയ്ക്ക് 1.30 മുതൽ.
പി.എൻ.എക്‌സ്. 4014/2026
- Log in to post comments