Skip to main content

സ്‌കൂൾ കൗൺസിലർമാർക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂൾ കൗൺസിലർമാർക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു. ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ സംഘടിപ്പിച്ച  പരിശീലന പരിപാടി ബാലാവകാശ കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു.

മാറുന്ന കാലഘട്ടത്തിൽ  കുട്ടികൾ നേരിടുന്ന മാനസിക, വൈകാരിക, സൈബർ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിക് വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി നായർ, മന:ശ്ശാസ്ത്ര വിദഗ്ധൻ ദിലീപ് കൈതക്കൽ എന്നിവർ ക്ലാസുകൾ എടുത്തു. കമ്മീഷനംഗം ടി.സി ജലജമോൾ,ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ മോഹൻ രാജ്, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ധന്യ ഷൈൻ തുടങ്ങിയവർ ഉൾപ്പെട്ട പാനൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

date