Post Category
പി.ആർ.ഡി. ഇൻഫർമേഷൻ അസിസ്റ്റന്റ് അഭിമുഖം 30ന്
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് പ്രിസം 2026 പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 30ന് നടത്തും.
മലപ്പുറം ജില്ലയിലുള്ളവരുടെ അഭിമുഖം 30ന് രാവിലെ 10 നും കോഴിക്കോട് ജില്ലയിലുള്ളവരുടേത് ഉച്ചയ്ക്ക് 1.30 നും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് അർഹരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാകണം.
date
- Log in to post comments