Skip to main content

തുവ്വക്കാട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഒക്ടോബർ ഒന്നിന്

ഏറനാട് നിയോജകമണ്ഡലത്തിലെ തുവ്വക്കാട് തോടിന് കുറുകെ പുനർനിർമ്മിച്ച തുവ്വക്കാട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഒക്ടോബർ ഒന്നിന് നടക്കും. വൈകിട്ട് ആറി ന് തുവ്വക്കാട് പാലം പരിസരത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയാവും. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

date