Post Category
ക്ലർക്ക് നിയമനം
തവനൂർ സര്‍ക്കാര്‍ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ക്ലർക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് കേരള പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യത വേണം. സെപ്റ്റംബർ 30ന് രാവിലെ ഒമ്പതിന് കോളേജിൽ വാക് ഇൻ ഇൻ്റർവ്യൂ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാവണം. ഫോണ്‍: 9188900204.
date
- Log in to post comments