Post Category
പ്രിസം പാനൽ അഭിമുഖം 30ന്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ എംപാനൽ ചെയ്യുന്നതിന് സെപ്റ്റംബർ 30ന് അഭിമുഖം നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ അപേക്ഷാർഥികൾക്ക് കോട്ടയം കളക്ട്രേറ്റിലെ ഐപിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വച്ചാണ് അഭിമുഖം. സമയം: കോട്ടയം ജില്ലക്കാർക്ക് രാവിലെ 10, ഇടുക്കി ജില്ലക്കാർക്ക് ഉച്ചയ്ക്ക് 12, പത്തനംതിട്ട ജില്ലക്കാർക്ക് ഉച്ചയ്ക്ക് 12.30 . എഴുത്ത് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എസ്.എം.എസ്., വാട്സ്ആപ്പ് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. ഫോൺ: 9446317775.
date
- Log in to post comments