Skip to main content

കോട്ടപ്പുറം ജലോത്സവം: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു*

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ  ഭാഗമായി ഒക്ടോബർ നാലിന് നടക്കുന്ന കോട്ടപ്പുറം ജലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ ആലോചനാ യോഗം ചേർന്നു.

ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനവും സുരക്ഷാ ക്രമീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ക്രമസമാധാനം, ട്രാഫിക് നിയന്ത്രണം എന്നിവ ഉറപ്പാക്കാൻ ആവശ്യമായ പോലീസ് സേനയെ വിന്യസിക്കാൻ പൊലീസിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

അടിയന്തര വൈദ്യസഹായത്തിനായി ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ സ്ഥലത്ത് ആരോഗ്യവകുപ്പ് സജ്ജമാക്കും. നഗരസഭ, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ് ടി.സി., പോലീസ്, ഫയർ ഫോഴ്സ്, ഡി.എം.ഒ, ഡി.ടി.പി.സി, ഇറിഗേഷൻ, മുസിരിസ് എം.ഡി, കോട്ടപ്പുറം ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഭാരവാഹികൾ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

date