ലോക പേവിഷബാധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവ്വഹിച്ചു*
ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. ഗീത വിഷയാവതരണം നടത്തി. ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫാരീസ് മുഹമ്മദ് സലാം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അജീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
മുനിസിപ്പൽ കൗൺസിലർമാരായ വിജയകുമാരി അനിലൻ, സുരഭി വിനോദ്, റമീല, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സി.എം. ശ്രീജ, ഹെൽത്ത് സൂപ്പർവൈസർ എൻ. രമേഷ് തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി ടൗൺഹാളിൽ സമാപിച്ചു. കൂടാതെ, വിദ്യാർത്ഥികൾ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു. പരിപാടികളിൽ ജനപ്രതിനിധികൾ, ആശ- ആരോഗ്യപ്രവർത്തകർ, എൻ.എസ്.എസ്. വളണ്ടിയർമാർ, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി. കേഡറ്റുകൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.
- Log in to post comments