Skip to main content

ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം ഗാന്ധിജയന്തി സ്പെഷ്യൽ റിബേറ്റ്*

ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ മൂന്ന് വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 30 ശതമാനം സ്പെഷ്യൽ റിബേറ്റ് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ (ശ്രീ വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്സ് - വടക്കേ ബസ് സ്റ്റാൻഡിന് സമീപം), പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെ ഷോറൂമുകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂർ, മാടവന തുടങ്ങി ജില്ലയിലുടനീളമുള്ള ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രങ്ങളിലും റിബേറ്റ് ലഭിക്കും. ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങൾക്ക് പുറമെ, പ്രാദേശിക ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും ഇവിടങ്ങളിൽ ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഖാദി വസ്ത്രപ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഏവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0487-2338699, 9188401609.
 

date