Post Category
വരവൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച 30-ന്*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വരവൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവിൽ (ദിവസവേതന/കരാർ അടിസ്ഥാനത്തിൽ) നിയമനം നടത്തുന്നു. സർക്കാർ അംഗീകരിച്ച ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമയാണ് മിനിമം യോഗ്യത. പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ സ്ഥിരനിയമനം നടക്കുന്നതുവരെയായിരിക്കും താത്കാലിക നിയമനം. വേതനം നിയമാനുസൃതം മണിക്കൂർ അടിസ്ഥാനത്തിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30-ന് രാവിലെ 11.00-ന് കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗവ. ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ- 0495 2371451, 0494 2461898.
date
- Log in to post comments