Skip to main content

മാള ഐ.സി.ഡി.എസ് പ്രൊജക്റ്റിലേക്ക് വാഹനം ആവശ്യമുണ്ട്*

മാള ഐ.സി.ഡി.എസ് പ്രൊജക്റ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം (ഡ്രൈവർ ഉൾപ്പെടെ) വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കി.മീ ഓടുന്നതിന് 35,000 രൂപ നിരക്കിലാണ് വാഹനം വാടകയ്‌ക്കെടുക്കുന്നത്. ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും ടാക്സി പെർമിറ്റുള്ളതുമായ വാഹനങ്ങളുടെ ഉടമസ്ഥർക്ക് ടെണ്ടറിൽ പങ്കെടുക്കാം. ടെൻഡർ ഫോമുകൾ ഒക്ടോബർ 14 ഉച്ചയ്ക്ക് 12 മണി വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെണ്ടറുകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 14-ന് ഉച്ചയ്ക്ക് രണ്ട് വരെ വടമ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ- 0480 2893269, 9400739203.

date