Post Category
അങ്കണവാടികളിൽ മുട്ട വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു*
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്റ്റിൽ ഉൾപ്പെടുന്ന കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ 'പോഷകബാല്യം' പദ്ധതി പ്രകാരം മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. 2027 മാർച്ച് 31 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആവശ്യാനുസരണം മുട്ട വിതരണം ചെയ്യുന്നതിനായി കെപ്കോ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക വിതരണക്കാർ എന്നിവരിൽ നിന്നാണ് ടെണ്ടറുകൾ ക്ഷണിച്ചിട്ടുള്ളത്. പൂരിപ്പിച്ച ദർഘാസുകൾ ഒക്ടോബർ 19-ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊടകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0480 2727990, 9188959749.
date
- Log in to post comments