Post Category
അങ്കണവാടികളിൽ പാൽ വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു*
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്റ്റിന്റെ പരിധിയിൽ വരുന്ന കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ 'പോഷകബാല്യം' പദ്ധതി പ്രകാരം പാൽ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. 2027 മാർച്ച് 31 വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അങ്കണവാടികളിലേക്ക് ആവശ്യാനുസരണം പാൽ വിതരണം നടത്തുന്നതിന് മിൽമ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക ക്ഷീരവികസന സൊസൈറ്റികൾ, മറ്റ് വിതരണക്കാർ എന്നിവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച ടെണ്ടറുകൾ ഒക്ടോബർ 19-ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊടകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0480 2727990, 9188959749.
date
- Log in to post comments