Post Category
ഗാന്ധിജയന്തി സംസ്ഥാനതല ഉദ്ഘാടനം
വിവര പൊതുജന സമ്പർക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2 രാവിലെ 8ന് കിഴക്കേകോട്ട ഗാന്ധിപാർക്കിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കോർപ്പറേഷൻ അംഗം എസ്.കെ.പി. രമേഷ് എന്നിവർ പങ്കെടുക്കും. ഗാന്ധിപാർക്കിലെ മഹാത്മജിയുടെ പ്രതിമയിൽ വിശിഷ്ട വ്യക്തികൾ ഹാരാർപ്പണം നടത്തും. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരനും പെയിന്റിംഗ് കിറ്റ് വിതരണം മന്ത്രി സി.പി. ജോൺ, മേയർ വി.വി. രാജേഷ് എന്നിവരും നിർവഹിക്കും.
പി.എൻ.എക്‌സ്. 4021/2026
date
- Log in to post comments