Skip to main content

തിരുമല - തൃക്കണ്ണാപുരം റോഡിൽ ഗതാഗത നിയന്ത്രണം

തിരുമല ജംഗ്ഷൻ മുതൽ തൃക്കണ്ണാപുരം വരെയുള്ള ഭാഗത്ത് റോഡ് ടാർ ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ ആറ് വരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വഴുതക്കാട് സിറ്റി റോഡ്‌സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. തിരുമല മങ്ങാട്ടുകടവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പുത്തൻകട ജംഗ്ഷനിൽ നിന്ന് തൃക്കണ്ണാപുരം ഭാഗത്തേക്ക് പ്രവേശിക്കാൻ പാടില്ല. നേമത്തു നിന്ന് തിരുമല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പ്ലാങ്കാലമുക്ക് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു പോകണം. പ്രവൃത്തി നടക്കുന്ന റോഡിനിരുവശവും പൂർണമായും പാർക്കിങ് നിരോധിച്ചിട്ടുണ്ട്.

date