Skip to main content

വയോസേവന അവാർഡ്:നോമിനേഷൻ ക്ഷണിച്ചു

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും, പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/സർക്കാരിതര വിഭാഗങ്ങൾക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന വയോസേവന അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. 2026-ലെ വയോസേവന അവാർഡിനായി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/മെയിന്റൻസ് ട്രൈബ്യൂണൽ നിന്നും നാമനിർദ്ദേശം ചെയ്യാം. നോമിനേഷനുകൾ പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒക്ടോബർ 31-നകം ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-236040, 2343241 വെബ്സൈറ്റ്: www.sjd.kerala.gov.in

date