അതി സുരക്ഷാ വാഹന നമ്പർ പ്ലേറ്റ്; അപേക്ഷിക്കാം
സംസ്ഥാനത്ത് ഏപ്രിൽ 2019നു മുൻപായി രജിസ്റ്റർ ചെയ്‌ത എല്ലാ ട്രാൻസ്പോർട്ട്, നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കുകയാണ്. വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മുഖേനയാണ് നമ്പർ പ്ലേറ്റ് നൽകുന്നത്. ഔദ്യോഗിക വെബ്സൈറ്റായ https://www.siam.in മുഖേന നമ്പർ പ്ലേറ്റ് ഓർഡർ ചെയ്യാം. ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് ഹാജരാക്കുന്നതിനു മുൻപായി നിർബന്ധമായും അതി സുരക്ഷാ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഫിറ്റ്നസ്സ് പരിശോധന സാധ്യമല്ലെന്നു ചെങ്ങന്നൂർ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. അപേക്ഷിക്കേണ്ട വിധം: സിയാമിന്റെ സൈറ്റിൽ പ്രവേശിക്കുക (https://www.siam.in)."ബുക്ക് എച്ച് എസ് ആർ പി" ടാബിൽ ക്ലിക്ക് ചെയ്യുക. എച്ച് എസ് ആർ പി രജിസ്ട്രേഷൻ വിശദാംശങ്ങൾ പൂരിപ്പിക്കുക. വാഹനത്തിന്റെ ക്ലാസ്സ്, വാഹന നിർമ്മാതാവ് എന്നിവ തിരഞ്ഞെടുക്കുക. എച്ച് എസ് ആർ പി ഘടിപ്പിക്കേണ്ട സ്ഥലവും, വാഹന ഡീലറും തിരഞ്ഞെടുക്കുക. ഓൺലൈനായി ഫിറ്റ്‌മെന്റ് ചാർജുകൾ അടയ്ക്കുക. വാഹന ഉടമയുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി അപേക്ഷ പൂർത്തിയാക്കുക. ഫോൺ: 0479-2450800.
- Log in to post comments