തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഫലം പ്രഖ്യാപിച്ചു
ജില്ലയിൽ വിവിധ തദ്ദേസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖാപിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനിൽ അമി തിലക് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 18,736 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനിൽ ബിജിമോൾ. എസ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)) 2502 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു.വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷനിൽ പി.ബീന (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)) 2622 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡിൽ സുനിൽ സി.എസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 472 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡിൽ നിന്നും രമ്യ.വി.തുളസി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) 440 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു.
- Log in to post comments