Skip to main content

ദൃശ്യ വിചാരം: കീര്‍ത്തന എസ് നായര്‍ ജേതാവ്

 

ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച 'ദൃശ്യ വിചാരം' മത്സരത്തില്‍ നങ്ങ്യാര്‍കുളങ്ങര എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കീര്‍ത്തന എസ് നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൗരീ സി കുറുപ്പ് , ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനുപ്രിയ വി എ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന മനുഷ്യരും വളര്‍ത്തു മൃഗങ്ങളും തമ്മിലുള്ള രോഗസാധ്യതയ്ക്കിടയാക്കുന്ന സാഹചര്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള റീലുകള്‍ വിശകലനം ചെയ്തു അവതരിപ്പിക്കുന്നതായിരുന്നു മത്സരം.  വിജയികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി വി വിദ്യ ഉപഹാരങ്ങള്‍ നല്‍കി. ഇ-ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ വിപിന്‍ കെ രവി, ജില്ലാ ടിബി ഓഫീസര്‍ ഡോ. വി എസ് വിന്‍സി, ഡെപ്യൂട്ടി  എഡ്യൂക്കേഷന്‍ മീഡിയ  ഓഫീസര്‍മാരായ  ഐ ചിത്ര, ഡോ. ആര്‍ സേതുനാഥ്, ജില്ലാ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്  പി അനിത, ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റ് ആഗ്‌നല്‍ ജോസഫ് തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം കൊടുത്തു. ആദ്യ 3 സ്ഥാനക്കാര്‍ക്ക് 1000, 750, 500 രൂപ വീതം സമ്മാനമായി നല്‍കും.

date