100 ദിന കർമ പദ്ധതി ഗണിതഭാഷാപോഷണം പദ്ധതി; നഗരസഭ ചെയർപേഴ്സൺ ഉദ്‌ഘാടനം നിർവഹിച്ചു
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'ഗണിതഭാഷാപോഷണം' ഡി.ആർ.ജിതല പരിശീലനത്തിന്റെ ഉദ്‌ഘാടനം ആലപ്പുഴ നഗരസഭ മുൻസിപ്പൽ ചെയർപേഴ്‌സൺ മോളി ജേക്കബ് നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും എൽ.പി, യു.പി ക്ലാസുകളിൽ അടിസ്ഥാനഗണിതം, മലയാളം, ഇംഗ്ലീഷ് പഠനകളരികൾ സജ്ജമാക്കുന്നതിന് നടപ്പാക്കുന്ന പദ്ധതിയാണ് 'ഗണിതഭാഷാപോഷണം.' ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ എച്ച്.എസ്.എസിലാണ് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എൻ ഷെഹീർ അധ്യക്ഷനായി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ആർ തനൂജ, ലജ്നത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ റ്റി എ അഷറഫ് കുഞ്ഞാശാൻ, പ്രഥമാധ്യാപിക ഇ സീന, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എസ് പൊന്നുമോൾ എന്നിവർ സംസാരിച്ചു. ആലപ്പുഴ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ ശോഭന പദ്ധതി വിശദീകരണം നടത്തി.
- Log in to post comments