Post Category
സൗജന്യ തൊഴിൽ മേള
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഒക്ടോബർ 6 രാവിലെ 10 മുതൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ് ടു, ഡിഗ്രി, ബിബിഎ, എംബിഎ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നടത്തുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ https://tinyurl.com/4a354pny ൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 0471-2304577 / Model Career Centre-Thiruvananthapuram ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.
പി.എൻ.എക്‌സ്. 4033/2026
date
- Log in to post comments